സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു

കൊച്ചി: 26 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ‌ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. മാനസിക വെല്ലുവിളി നേരിടുന്ന 17കാരി ലൈംഗിക പീഡനത്തിന് ഇരയായി ഗർഭം ധരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

 സർക്കാർ ആശുപത്രിയിൽ പ്രത്യേക മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കിൽ മതിയായ ചികിത്സ നൽകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. അയൽവാസിയിൽ നിന്ന്‌ ഗർഭം ധരിച്ച മകളുടെ ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടി പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കുഞ്ഞിനെ പെൺകുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ, സംരക്ഷണം നൽകാനും നിർദേശിച്ചു.