സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷൻ ബെഞ്ച്. നിയമനനടപടികളിൽ സർക്കാരും മാർക്കറ്റ്‍ഫെഡ് വരുത്തിയ വീഴ്ചയിൽ കോടതി അസംതൃപ്തി പ്രകടിപ്പിച്ചു  

കോട്ടയം: മാർക്കറ്റ്‍ഫെഡ് എംഡിയായി സനിൽ എസ്.കെ.യെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഡിവിഷൻ ബെഞ്ചാണ്, നിയമനം ചട്ടപ്രകാരമല്ല എന്ന് വിലയിരുത്തി റദ്ദാക്കിയത്. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനെയാകണം എംഡിയായി നിയമിക്കേണ്ടതെന്നും ആ ചട്ടം സനിലിനെ നിയമിച്ചപ്പോൾ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. നിയമനനടപടികളിൽ സർക്കാരും മാർക്കറ്റ്‍ഫെഡ് വരുത്തിയ വീഴ്ചയിൽ കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.

2018 ലാണ് സനിലിനെ മാർക്കറ്റ്‍ഫെഡ് എംഡിയായി നിയമിച്ചത്. ചട്ടപ്രകാരമല്ല ഈ നിയമനം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹ‍ർജി എത്തിയെങ്കിലും, സിംഗിൾ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീൽ അനുവദിച്ചു കൊണ്ടാണ് സനിലിനെ എംഡി സ്ഥാനത്ത് നിന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്. സിംഗിൾ ബഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി.