ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിന്റെ കൂടി സാഹചര്യത്തിലാണ് ഇരുവരും കണ്ടത്. 

കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണി കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‍ച്ച. 40 മിനിറ്റോളം കൂടിക്കാഴ്‍ച്ച നീണ്ടുനിന്നു. അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴക്കേസിന്‍റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ചയെന്ന മാധ്യമ വാർത്തകൾ ഹൈക്കോടതി ഇറക്കിയ വാർത്താക്കുറിപ്പിൽ നിഷേധിച്ചു. മകളുടെ വിവാഹം ക്ഷണിക്കാനാണ് ചീഫ് ജസ്റ്റീസ് മുഖ്യമന്ത്രിയെ കണ്ടതെന്നും തെറ്റായ മാധ്യമവാർത്തകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും ഹൈക്കോടതി അറിയിച്ചു.

YouTube video player

ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്! മെഡിക്കൽ കോളേജ് ജീവനക്കാരനെതിരെ കേസ്