കൊച്ചി: കോതമംഗലം ചെറിയ പള്ളി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും യാക്കോബായ സഭയും സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടര്‍ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ആരൊക്കെയെന്ന് വ്യക്തത വരാതെ പള്ളിയിലുള്ള വിശ്വാസികളെ നീക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കുര്‍ബാന അര്‍പ്പിക്കാൻ അനുമതിയുള്ള വികാരി ആരെന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പള്ളി, കളക്ടര്‍ ഏറ്റെടുത്ത് കൈമാറാത്തതിനെതിരെ ഓര്‍ത്ത‍ഡോക്സ് വിഭാഗം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി, പുനഃപരിശോധന ഹര്‍ജി തീര്‍പ്പാക്കിയശേഷം പരിഗണിക്കും.

കോതമംഗലം പള്ളിത്തര്‍ക്കം: സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹർജി നല്‍കി