കൊച്ചി: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പോർവിളികളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ സമാന്തര സമൂഹങ്ങൾ ഉണ്ടാകുന്നത് തടയേണ്ടത് അത്യാവശ്യമാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മോശം പരാമർശം നടത്തിയെന്ന കേസിൽ പ്രതിയായ ഓൺലൈൻ അവതാരകയുടെ മുൻകൂർ‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

ഹർജി അനുവദിച്ച കോടതി സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്പരമുളള പോർവിളി അതിരികടക്കുകയാണെന്നും അടിയന്തരമായി സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും നി‍ർദേശിച്ചു. ഇത്തരം ഏറ്റുമുട്ടലുകൾ തടയാൻ സർക്കാർ നിയമനിർമാണം കൊണ്ടുവരണം. ആരെങ്കിലും മോശം പരാർമശം നടത്തിയാൽ ഇരയായ ആൾ അതിനെതിരെ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. എന്നാൽ സാമൂഹ്യമാധ്യമത്തിലൂടെ തന്നെ പരസ്പരം പോരടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് നിയമവാഴ്ചയെ തകിടം മറിക്കുന്ന നടപടിയാണ്. ഇക്കാര്യത്തിൽ പൊലീസ് ഇടപെട്ട് നിയമനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. കോടതി ഉത്തരവിന്‍റെ പകർപ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൈമാറണെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

പച്ചക്കറി വണ്ടിയില്‍ ഹാന്‍സ് കടത്തി വില്‍പ്പന; മൊത്തകച്ചവടക്കാരന്‍ പിടിയില്‍