തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരിക്ക്  പകർപ്പുകൊണ്ട് നിലവിൽ  കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തിൽ എത്താത്തതിനാൽ മൊഴിപ്പകർപ്പ് നൽകേണ്ടതില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നിലപാടെടുത്തു. ഇത്  അംഗീകരിച്ചാണ് കോടതി തീരുമാനം. നേരെത്തെ സെഷൻസ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു. 

അതേ സമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എൻഫോഴ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരത്തെ ജയിലെത്തിയാകും ചോദ്യം ചെയ്യൽ. അറസ്റ്റിലായ ഐടി സെക്രട്ടറി ശിവശങ്കറിന്റെ മൊഴികളിലെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.