Asianet News MalayalamAsianet News Malayalam

കൃഷി പഠിക്കാൻ കേരളാ സംഘത്തിന്റെ ഇസ്രായേൽ യാത്ര, എതിർത്ത് ഹർജി; ഹൈക്കോടതി തളളി

കേരളാ കൃഷി വകുപ്പ് മന്ത്രിയുടേയും സംഘത്തിന്റെയും ഇസ്രായേലിലേക്കുള്ള യാത്ര ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

kerala high court rejects a plea against sending Kerala team to Israel to study farming
Author
First Published Jan 27, 2023, 4:57 PM IST

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ നൂതന കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിനായി ഇസ്രായേലിലേക്ക് കേരളാ സംഘത്തെ അയക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി. കേരളാ കൃഷി വകുപ്പ് മന്ത്രിയുടേയും സംഘത്തിന്റെയും ഇസ്രായേലിലേക്കുള്ള യാത്ര ചോദ്യം ചെയ്തുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിദേശയാത്ര ആവശ്യമെങ്കിൽ നയപരമായി തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഹർജി തള്ളിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെ, കർഷകർക്കുള്ള കുടിശ്ശിക തീർക്കാതെ മന്ത്രിയും സംഘവും വിദേശയാത്ര നടത്തുന്നതിനെതിരെയായിരുന്നു ഹർജി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് സർക്കാർ തന്നെ ആവർത്തിക്കുന്നതിനിടെയാണ്, രണ്ടു കോടി രൂപ ചിലവിൽ മന്ത്രിയും കർഷകരും അടങ്ങുന്ന സംഘം ഇസ്രായേൽ സന്ദർശിക്കുന്നത്.  

read more  മലയാളി യുവാവ് പോളണ്ടിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം

read more  'നിരന്തരം വിമര്‍ശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല'; പിണറായി സര്‍ക്കാരിന് വീണ്ടും ഗവര്‍ണറുടെ പ്രശംസ

കടുത്ത സാമ്പത്തിക പ്രതിസന്ധി; ബജറ്റിൽ  വരുമാന വര്‍ധന ലക്ഷ്യമിട്ടുള്ള പദ്ധതികളെന്ന് സൂചന 

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അധിക വിഭവ സമാഹരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കമെന്ന് വിവരം. വിവിധ നികുതികളും ഫീസുകളും വര്‍ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്. 

സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണെന്നാണ് ധനമന്ത്രി കെ എൻ  ബാലഗോപാൽ ആവർത്തിക്കുന്നത്. പൊതു സ്ഥിതിക്ക് ഒപ്പം കേന്ദ്ര കടുംപിടുത്തം കൂടിയായതോടെ പദ്ധതികൾ പണമില്ലാതെ നിലയ്ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയിൽ ഇടം നേടുന്നത്. ഭൂമിയുടെ ന്യായ വില വർധനയിൽ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഇത്തവണ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തുന്ന വിഹിതം വെട്ടിച്ചുരുക്കി പകരം വരുമാന വര്‍ദ്ധനക്ക് നടപടികൾ വരും. സര്‍ക്കാര്‍ സേവനങ്ങൾക്ക് നിരക്ക് കൂടാനും സാധ്യതയുണ്ട്. 

Follow Us:
Download App:
  • android
  • ios