കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെയുള്ള തെളിവുകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം. ഫേറൻസിക് റിപ്പോർട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ ഒമ്പത്,10,11പ്രതികളായ മുരളി, രഞ്ജിത്ത് എന്നിവരടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതി നിർദ്ദേശം.