Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജി, നിലപാടറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ രണ്ട് പൊതുതാൽപ്പര്യ ഹർജികൾ ഫയൽ സമർപ്പിക്കപ്പെട്ടത്

kerala high court seeks central government decisions on lakshadweep issues
Author
Kerala, First Published May 28, 2021, 10:54 AM IST

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരായ ഹർജിയിൽ നിലപാടറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം. രണ്ടാഴ്ചയ്ക്കകം കേന്ദ്രസർക്കാർ മറുപടി ഫയൽ ചെയ്യണമെന്നാണ് കോടതി നിർദ്ദേശിച്ചത്. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ രണ്ട് പൊതുതാൽപ്പര്യ ഹർജികൾ ഫയൽ സമർപ്പിക്കപ്പെട്ടത്. മലപ്പുറം സ്വദേശിയും കെ പി സി സി സെക്രട്ടറിയുമായ  കെ പി നൗഷാദലി, കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് എന്നിവരാണ് ഹർജിക്കാർ. 

ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷൻ എന്ന കരട് നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടയണമെന്നാണ് ഹർജികളിലെ ആവശ്യം. നിലവിലെ ഭരണപരിഷ്കാരങ്ങൾ പലതും ദ്വീപിന്റെ പാരമ്പര്യ -സാംസ്കാരികത്തനിമയ്ക്ക് കോട്ടം വരുത്തുന്നതാണ്. കരട് നിയമത്തിലെ പല വ്യവസ്ഥകളും ഭൂവിനിയോഗം, ഭൂമി കൈവശം വയ്ക്കൽ എന്നിവയിലടക്കം നിയമവിരുദ്ധമായ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഹർജിക്കാർ ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios