കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷനിലെ  കരാർ ജീവനക്കാരായ  ഫാർമസിസ്റ്റുകളെ സ്ഥിരപ്പെടുത്തുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. പിഎസ്സി റാങ്ക് പട്ടിക നിലനിൽക്കുന്ന സാഹചര്യം വിലയിരുത്തിയാണ് ഒരു മാസത്തേക്ക് കരാറുകാരുടെ സ്ഥിരപ്പെടുത്തൽ തടഞ്ഞിരിക്കുന്നത്.

കരാർ ജീവനക്കാരുടെ തസ്തികകളിലെ ഒഴിവ് പി.എസ്.സിയെ അറിയിക്കണമെന്നും കോടതി. ഫാർമസിസ്റ്റ് നിയമനത്തിനുള്ള റാങ്ക് പട്ടികയിലുള്ള തിരുവനന്തപുരം സ്വദേശിനികളായ പി. ടി ലിജി, എസ്.ബീന എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.