Asianet News MalayalamAsianet News Malayalam

നായയെ ചൂണ്ടയിൽ കൊരുത്ത് തല്ലിക്കൊന്ന കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

ക്രൂരമായി നായയെ കൊല്ലുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. 

Kerala High court to check case on dog murder
Author
Kochi, First Published Jul 2, 2021, 8:48 AM IST

തിരുവനന്തപുരം: അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത ശേഷം അടിച്ചു കൊന്ന് കടലിലെറിഞ്ഞ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാരുടെ കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസെടുക്കാൻ നിർദേശിച്ചത്. 

ക്രൂരമായി നായയെ കൊല്ലുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി ഇടപെടൽ. സംഭവത്തിൽ നായയുടെ ഉടമ ക്രിസ്തുരാജ് നൽകിയ പരാതിയിൽ പ്രായപൂർത്തിയാകാത്ത 3 കുട്ടികൾക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios