Asianet News MalayalamAsianet News Malayalam

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരായ യൂത്ത് കോൺഗ്രസ് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ഫൈസൽ കുളപ്പാടം,  വിഷണു സുനിൽ പന്തളവുമാണ് ഹർജിക്കാർ

Kerala high court to consider youth congress plea against permanent appointments of contract workers
Author
Kochi, First Published Feb 17, 2021, 7:12 AM IST

കൊച്ചി: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള  സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ പൊതു താത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി  ഫൈസൽ കുളപ്പാടം,  വിഷണു സുനിൽ പന്തളവുമാണ് ഹർജിക്കാർ. പിഎസ്‌സി യിൽ നിരവധി ഉദ്യോഗാർത്ഥികൾ ജോലിക്കായി കാത്തിരിക്കെയാണ് പിൻവാതിൽ നിയമനമെന്ന് ഹർജിയിൽ ആരോപിക്കുന്നു. സംസ്ഥാന സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും വരും ദിവസങ്ങളിലും സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാൽ കോടതി ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് പൊതു താത്പര്യ ഹർജി പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios