ജില്ലാ കളക്ടർ പളളി പിടിച്ചെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം

കൊച്ചി: തർക്കം നിലനിൽക്കുന്ന കോതമംഗലം പളളി പിടിച്ചെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി കഴിഞ്ഞ ദിവസം ഡിവിഷൻ ബെഞ്ചിൽ എത്തിയെങ്കിലും പിഴവുകൾ തിരുത്തിയെത്തിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ കളക്ടർ പളളി പിടിച്ചെടുത്ത് ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം. ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഓർത്ത‍ഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യക്കേസിൽ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ശാസിച്ചിരുന്നു.