കൊച്ചി: സുപ്രീംകോടതി ഉത്തരവനുസരിച്ച് കോതമം​ഗലം പള്ളി ഏറ്റെടുക്കുന്നതിന് സംസ്ഥാന സർക്കാരിന് കൂടുതൽ സമയം അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്റ്റേറ്റ് അറ്റോർണിയെ ഇക്കാര്യം അറിയിച്ചു. സംസ്ഥാന സർക്കാരിന് കഴിയില്ല എങ്കിൽ കേന്ദ്ര സേനയെ വിളിക്കേണ്ടിവരും. കേസുമായി ബന്ധപ്പെട്ട രേഖകൾ അഡീഷണൽ സോളിസിറ്റർ ജനറലിന് കൈമാറാനും കോടതി നിർദ്ദേശിച്ചു. കേസ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും. 
 

Read Also: കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി