തൃശ്ശൂര്‍:  മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയ കീഴ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മണിവാസകത്തിന്റെ സഹോദരൻ മുരുകേശൻ, കാർത്തിയുടെ സഹോദരി ലക്ഷ്മി എന്നിവരാണ് ഹര്‍ജി നൽകിയിരിക്കുന്നത്. 

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മൃതദേഹം സംസ്കരിക്കുന്നത് കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും മൃതദേഹം റീപോസ്റ്റ്മോർട്ടം ചെയ്യണമെന്നുമാണ് ബന്ധുക്കളുടെ നിലപാട്. നിലവില്‍ തൃശ്ശൂര്‍ മെഡി. കോളേജിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.