തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് പ്രാദേശിക അവധിയുണ്ടായിരിക്കുക

തിരുവനന്തപുരം: തൈപ്പൊങ്കൽ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് ഇന്ന് പ്രാദേശിക അവധിയുണ്ടായിരിക്കുക. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചുള്ള അവധിയാണിത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടറിൽ ഈ അവധി ഉൾപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി തുടങ്ങിയ ഉത്സവങ്ങൾ നടക്കുന്നതും ഇന്നാണ്. കെ എസ് ഇ ബിയും ഈ ജില്ലകളിൽ ഇന്ന് ഓഫീസുകൾക്ക് അവധിയാണെന്ന് അറിയിച്ചുകൊണ്ട് വാർത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

കോമറിൻ മേഖലയിലും ചക്രവാതചുഴി, കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട് പുറപ്പെടുവിച്ചു, 4 നാൾ ഇടിമിന്നൽ മഴക്ക് സാധ്യത

കെ എസ് ഇ ബി അറിയിപ്പ് ഇപ്രകാരം

തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ ധാരാളമായി അധിവസിക്കുന്നതും തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്നതുമായ തിരുവനന്തപുരം , കൊല്ലം , പത്തനംത്തിട്ട , ഇടുക്കി , പാലക്കാട് , വയനാട് എന്നീ ജില്ലകള്‍ക്ക് തൈപ്പൊങ്കലുമായി ബന്ധപ്പെട്ട് 14.01.2025 സംസ്ഥാന സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം അവധി അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ മേല്‍‍‍പറഞ്ഞ ജില്ലകളിലെ കാര്യാലയങ്ങള്‍‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി തടസം ഉണ്ടാകാത്ത രീതിയില്‍ ക്രമീകരണങ്ങള്‍ ഏര്‍‍പ്പെടുത്തണമെന്ന് കെ എസ് ഇ ബി ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എല്ലാ ഫീല്‍ഡ് ഓഫീസര്‍‍മാരും ഉറപ്പ് വരുത്തേണ്ടതാണെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്. ക്യാഷ് കൗണ്ടറുകള്‍ക്കും അവധിയായിരിക്കും. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ ഓണ്‍‍ലൈന്‍ മാര്‍‍ഗ്ഗങ്ങളിലൂടെ പണമടയ്ക്കാന്‍ കഴിയുമെന്ന് കെ എസ് ഇ ബി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആറ് ജില്ലകളിൽ കെഎസ്ഇബി ഓഫീസുകള്‍‍ക്ക് അവധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം