കൊച്ചി: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തുന്ന ദേശീയ പണിമുടക്കിന് പൂര്‍ണ പിന്തുണ നല്‍കാന്‍ കേരള ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷന്‍ തീരുമാനിച്ചു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളിലും കേരളത്തില്‍ തിങ്കളാഴ്ച ചികിത്സ മുടങ്ങിയേക്കും.