കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു

തിരുവനന്തപുരം: മഴക്കാലം എത്തിയിട്ടും ഇത്തവണ കേരളത്തില്‍ ലഭിച്ച മഴയുടെ അളവ് സാധാരണയില്‍ നിന്നും കുറവാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തില്‍ അല്‍പ്പമെങ്കിലും മഴ ലഭിച്ചത്. മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്നരീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിൽ പ്രധാന അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് കേരള ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടു. ഫെയ്സ്ബുക്ക് പേജിലാണ് അണക്കെട്ടുകളിലെ പരമാവധി ശേഷി, ഇപ്പോഴത്തെ ജലനിരപ്പ് തുടങ്ങിയ വിശദമായ വിവരങ്ങളടങ്ങിയ പട്ടിക പ്രസിദ്ധീകരിച്ചത്. 

സംസ്ഥാനത്ത് ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി, കുറ്റ്യാടി തരിയോട്, ആനയിറങ്ങള്‍, പൊന്മുടി, നേര്യമംഗലം, പൊരിങ്ങല്‍, സെന്‍ഗുളം, ലോവര്‍ പെരിയാര്‍, കക്കാട്, എന്നീ അണക്കെട്ടുകളിലെ ഇപ്പോഴത്തെ ജലനിരപ്പ് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.