ദില്ലി: രാജ്യത്ത് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മേഖലാ ഓഫീസുകളുടെ പട്ടികയിൽ കേരളമില്ല. ബെംഗളൂരു ഓഫീസ് തന്നെയായിരിക്കും കേരളത്തിലെ പ്രവര്‍ത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. കേരളം, കര്‍ണാടക, ഗോവ, ലക്ഷദ്വീപ് മേഖലകളാണ് ബെംഗളൂരു ഓഫീസിന്‍റെ കീഴിൽ വരിക.

പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയായ കേരളത്തിൽ വനം, പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മേഖലാ ഓഫീസ് വേണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും കേന്ദ്ര അംഗീകരിച്ചില്ല. പരിസ്ഥിതി മന്ത്രാലയത്തിന് 19 മേഖലാ ഓഫീസുകളാണ് രാജ്യത്താകെയുള്ളത്. തമിഴ്നാടിനും പുതുച്ചേരിക്കും ആന്‍റമാൻ ദ്വീപുകൾക്കുമായി ചെന്നൈയിലാണ് വനംപരിസ്ഥിതി മന്ത്രലായത്തിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുക.