Asianet News MalayalamAsianet News Malayalam

ഓരോ കുട്ടിക്കും ഡിജിറ്റൽ ഉപകരണം; പ്രവർത്തന രേഖ തയ്യാറാക്കി സർക്കാർ, വിഭവ സമാഹരണത്തിന് വീടുകൾ കയറും

വിഭവ സമാഹരണത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷൻ എംപവർമെന്റ് ഫണ്ട്‌ ഉണ്ടാക്കും. സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെ ജനകീയ സമിതികൾ ഉണ്ടാക്കും

Kerala LDF govt prepares digital learning working strategy
Author
Thiruvananthapuram, First Published Jul 9, 2021, 10:59 PM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തിലെ ഡിജിറ്റൽ വിടവ് മറികടന്ന് ഓൺലൈൻ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനുള്ള ഡിജിറ്റൽ പഠന പ്രവർത്തന രേഖ സർക്കാർ തയ്യാറാക്കി. ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കാൻ വിവിധ സമിതികൾക്ക് രൂപം നൽകും. ഇതിനായി വീടുകൾ കയറി വിഭവ സമാഹരണം നടത്തും. ഒന്നോ രണ്ടോ ദിവസം സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചു.

വിഭവ സമാഹരണത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് എജ്യുക്കേഷൻ എംപവർമെന്റ് ഫണ്ട്‌ ഉണ്ടാക്കും. സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെ ജനകീയ സമിതികൾ ഉണ്ടാക്കും. സംസ്ഥാന സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയായിരിക്കും. ജൂലൈ 31നകം എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണം ലഭ്യമാക്കലാണ് ലക്ഷ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios