Asianet News MalayalamAsianet News Malayalam

പ്രമുഖ ജ്വല്ലറികളിലും തുണിക്കടകളിലും മിന്നല്‍ പരിശോധന: 2288 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്, 83 ലക്ഷം പിഴ

പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മിന്നല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ. അബ്ദുല്‍ കാദര്‍ അറിയിച്ചു. 

kerala legal metrology raid 2288 Cases against shops joy
Author
First Published Nov 7, 2023, 8:56 PM IST

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാന വ്യാപകമായി 4037 വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയെന്ന് ലീഗല്‍ മെട്രോളജി വകുപ്പ്. നിയമലംഘനം നടത്തിയ 2288 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും ഇവരില്‍ നിന്ന് 83.55 ലക്ഷം രൂപ പിഴ ഈടാക്കിയെന്നും വകുപ്പ് അറിയിച്ചു. 

സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍, ടാങ്കര്‍ ലോറികള്‍, വെയ്ബ്രിഡ്ജുകള്‍, ഗ്യാസ് ഏജന്‍സികള്‍, റേഷന്‍ കടകള്‍, അരി മില്ലുകള്‍, ജ്വല്ലറികള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, വ്യഞ്ജനക്കടകള്‍, പച്ചക്കറിക്കടകള്‍, ഇറച്ചിക്കടകള്‍, ഇലക്ട്രിക്കല്‍ ഷോപ്സ്, ആശുപത്രികള്‍, ടെക്സ്റ്റൈല്‍സ് തുടങ്ങിയവ കേന്ദ്രീകരിച്ചാണ് മിന്നല്‍ പരിശോധനകള്‍ നടത്തിയത്. 

മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, അളവിലും തൂക്കത്തിലും കുറവ് വരുത്തിയുള്ള വില്‍പ്പന, തൂക്കം, നിര്‍മാണ തീയതി തുടങ്ങിയ പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താത്ത പായ്ക്കറ്റുകളുടെ വില്‍പ്പന, എംആര്‍പിയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കല്‍, ത്രാസുകളും തൂക്കവും ഉപഭോക്താക്കള്‍ക്ക് കാണാനാകാത്ത വിധത്തില്‍ ഉപയോഗിക്കല്‍, അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പ്രധാനമായും കേസ് രജിസ്റ്റര്‍ ചെയ്തത്. മുദ്ര പതിക്കാത്ത മീറ്ററുകള്‍ ഘടിപ്പിച്ച ഓട്ടോറിക്ഷകളുടെ ഉടമകള്‍ക്കെതിരെയും കേസെടുത്തു. പ്രത്യേക മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മിന്നല്‍ പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി.കെ. അബ്ദുല്‍ കാദര്‍ അറിയിച്ചു. 

നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് സുതാര്യം മൊബൈല്‍ ആപ്പിക്കേഷനി epw www.lmd.kerala.gov.in ലും Legal Metrology Kerala ഫേസ്ബുക്ക് പേജിലും  cm.lmd@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലും കേന്ദ്ര സര്‍ക്കാരിന്റെ Dl UMANG മൊബൈല്‍ ആപ്ലിക്കേഷനിലും പരാതികള്‍ അറിയിക്കാമെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു. 
 

കേരളത്തിന് ഗിന്നസ് റെക്കോർഡ്, 'നേട്ടം ഇക്കാര്യത്തിന്, ചരിത്രത്തിലാദ്യമെന്ന് ഗിന്നസ്' 
 

Follow Us:
Download App:
  • android
  • ios