Asianet News MalayalamAsianet News Malayalam

'വിഴിഞ്ഞം സമരക്കാരോട് സർക്കാരിന് ശത്രുതാ മനോഭാവം,തീവ്രവാദികളായി ചിത്രീകരിച്ചു'; സഭയിൽ അടിയന്തരപ്രമേയ ചർച്ച

'വിഴിഞ്ഞം വിഷയം സഭയിൽ ചർച്ച ചെയ്യാമെന്ന സമീപനം മുഖ്യമന്ത്രി സമരക്കാരോട് എടുത്തിരുന്നെങ്കിൽ സമരം തീരുമായിരുന്നു.'

kerala legislative assembly session discussion over vizhinjam port protest
Author
First Published Dec 6, 2022, 1:28 PM IST

തിരുവനന്തപുരം : വിഴിഞ്ഞം സമരത്തിൽ നിയമസഭയിൽ ചർച്ച. സമരക്കാരോട് സർക്കാരിന്  ശത്രുതാ മനോഭാവമാണെന്ന് അടിയന്തരപ്രമേയം അവതരിപ്പ് പ്രതിപക്ഷ എംഎൽഎ  
എം വിൻസെന്റ് തുറന്നിച്ചു. സമരം ചെയ്യുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. 
നാല് മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ ഈ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണെന്നും വിൻസന്റ് കുറ്റപ്പെടുത്തി. 

'വിഴിഞ്ഞം വിഷയം സഭയിൽ ചർച്ച ചെയ്യാമെന്ന സമീപനം മുഖ്യമന്ത്രി സമരക്കാരോട് എടുത്തിരുന്നെങ്കിൽ സമരം തീരുമായിരുന്നു. തുറമുഖ കവാടം ഉപരോധിക്കൽ സമരക്കാരുടെ അജണ്ടയിലില്ലായിരുന്നു. ആദ്യം സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരമിരുന്നത്. 28 ദിവസം സമരമിരുന്നിട്ടും സർക്കാർ ചർച്ചക്ക് തയ്യാറായില്ല. ഇപ്പോൾ ഈ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ഉത്തരവാദി സർക്കാർ മാത്രമാണ്. നാല് മാസമായിട്ടും സമരത്തിന് സർക്കാർ പരിഹാരം ഉണ്ടാക്കിയിട്ടില്ല. ഗൗരവപൂർവ്വമായ ഇടപെടൽ സർക്കാരിന്റെെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സമരക്കാരോട് ശത്രുതാ മനോഭാവമാണ് സർക്കാർ കാണിക്കുന്നത്. സമരക്കാരെ രാജ്യ ദ്രോഹികൾ എന്ന് മന്ത്രിമാർ വിളിക്കുന്ന സ്ഥിതി വന്നു. മന്ത്രി വി അബ്ദുറഹ്മാനെതിരായ ഫാദർ തിയോഡേഷ്യസിന്റെ പരാമർശത്തോട് യോജിപ്പില്ലെന്നും വിൻസന്റ് വിശദീകരിച്ചു. 

'പ്രളയകാലത്തെ സൈന്യമായിരുന്നു മത്സ്യതൊഴിലാളികൾ. മുഖ്യമന്ത്രി തന്നെയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിച്ചത്. സ്വന്തം സൈന്യം പ്രശ്നവുമായി വരുമ്പോൾ അവരെ തീവ്രവാദികളാക്കുന്നതെങ്ങനെയാണ് ? വലിയതുറയിലെ സിമന്റ് ഗോഡൗണിൽ നാല് വർഷമായി ആളുകൾ കിടക്കുകയാണ്. നിങ്ങളിൽ ആർക്കെങ്കിലും അത്തരം പ്രയാസങ്ങളുണ്ടോ? മന്ത്രിമന്ദിരങ്ങൾ മോഡികൂട്ടുന്നവർക്ക് ഈ ദുരിതം പറഞ്ഞാൽ മനസിലാകുമോ? സങ്കടങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാരിന് ബാധ്യതയില്ലേയെന്നും വിൻസന്റ് ചോദിച്ചു. മുതലപ്പൊഴി മുതൽ മണ്ണെണ്ണ വില വരെയെല്ലാം സമരക്കാരുടെ ന്യായമായ ആവശ്യങ്ങളാണ്. തുറമുഖം നിർത്തി വക്കണമെന്ന് ആർക്കും അഭിപ്രായമില്ല, അത് സമരക്കാരോടും പറഞ്ഞിട്ടുണ്ട്. ചർച്ചയില്ലാത്തതാണ് പ്രശ്നങ്ങൾ വഷളാക്കിയതെന്നും വിൻസന്റ് പറഞ്ഞു.  

വിഴിഞ്ഞം ചർച്ച സഭയിൽ കൂടുതൽ ഇവിടെ വായിക്കാം 

'നിങ്ങളുടെ ചരിത്രം എന്നെക്കൊണ്ട് പറയിപ്പിക്കരുത്'; വിഴിഞ്ഞം പദ്ധതി പിണറായി സർക്കാർ വൈകിപ്പിച്ചെന്ന് ചെന്നിത്തല

വിഴിഞ്ഞം ലോകത്തിലെ മികച്ച തുറമുഖമാകും, പിണറായി കാലത്ത് പറ്റില്ലെന്ന് യുഡിഎഫ് നിലപാട്: സജി ചെറിയാൻ

കേന്ദ്രാനുമതി ലഭിച്ചാൽ കെ-റെയിലുമായി മുന്നോട്ട്; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രി സഭയിൽ

 

Follow Us:
Download App:
  • android
  • ios