Asianet News MalayalamAsianet News Malayalam

'കിട്ടാനുള്ളത് ലക്ഷങ്ങൾ'; എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വഴി പുസ്ക വിൽപ്പന നടത്തിയ പ്രസാധകർ പ്രതിസന്ധിയിൽ

ഓരോ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചെലവിട്ട് പുസ്തകോത്സവത്തിൽ നിന്നും പുസ്തകം വാങ്ങാനായിരുന്നു സർക്കാർ അനുമതി. 

Kerala Legislature International Book Festival publishers have yet to receive money since being asked to get funds from the MLA fund vkv
Author
First Published Nov 7, 2023, 10:48 AM IST

തിരുവനന്തപുരം: നിയമസഭ പുസ്തകോത്സവത്തിൽ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് വഴി പുസ്ക വിൽപ്പന നടത്തിയ പ്രസാധകർ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം പുസ്തകം വിറ്റ വകയിൽ ലക്ഷക്കണക്കിന് രൂപയാണ് ഇപ്പോഴും പ്രസാധകർക്ക് ലഭിക്കാനുള്ളത്. പണം മുടങ്ങിയതിൽ പ്രസാധക സംഘടനകള്‍ നിയമസഭാ സെക്രട്ടറിയേറ്റിനെ പ്രതിഷേധം അറിയിച്ചു. നിയമസഭയിൽ കഴിഞ്ഞ വ‍‌ർഷമാണ് അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തമായി നിരവധി പ്രസാധകർ പങ്കെടുത്തു. ഓരോ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചെലവിട്ട് പുസ്തകോത്സവത്തിൽ നിന്നും പുസ്തകം വാങ്ങാനായിരുന്നു സർക്കാർ അനുമതി. 

പുസ്തകോത്സവും വിജയിപ്പിക്കാനുള്ള ഈ നീക്കത്തിൽ പ്രസാധകർക്കും വലിയ പ്രതീക്ഷയായിരുന്നു. ലൈബ്രറികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി എംഎൽഎമാരുടെ ഫണ്ടിൽ നിന്നും പുസ്തകമെടുക്കുമ്പോള്‍ നേട്ടമുണ്ടാകുമെന്നായിരുന്ന കണക്ക് കൂട്ടൽ. അങ്ങനെ പുത്സകം വിറ്റവകയിലെ ബില്ലുകള്‍ ജില്ലാ കളക്ടറേറ്റിൽ എത്തിച്ചു. സാമ്പത്തിക പ്രതിന്ധി കാരണം ഇതേവരെ പക്ഷെ പലർക്കും ഇന്നും പണം കിട്ടയിട്ടില്ല. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ പ്രസാധകർക്കാണ് കൂടുതൽ കുടിശ്ശിക. ഇത്തവണ രണ്ടാം മേളയുടെ ആലോചന യോഗത്തിൽ തന്നെ കഴിഞ്ഞ വർഷത്തെ കുടിശ്ശിക നൽകണമെന്ന പ്രസാധകർ ഉന്നയിച്ചെങ്കിലും ഒന്നുമായില്ല. 

ഇത്തവണ ഇടത് എംഎൽഎമാരിൽ ഭൂരിപക്ഷവും ഇടത് അനുഭാവമുള്ള പ്രസാധകരിൽ നിന്നും മാത്രം പുസ്തകം വാങ്ങാൻ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതി ചെറുകിട പ്രസാധകരുടെ സംഘടനക്കുണ്ട്. പണം നൽകുന്നത് കളക്ടറേറ്റിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്നും തങ്ങൾക്ക് ബന്ധമില്ലെന്നുമാണ് നിയമസഭ സെക്രട്ടറേറ്റിന്‍റെ വിശദീകരണം. ചില ജില്ലകളിൽ കുടിശ്ശിക വരാൻ കാരണം അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാകാമെന്ന വിലയിരുത്തലും നിയമസഭാ സെക്രട്ടറിയേറ്റിനുണ്ട്.

Read More : കാറില്‍ ചോരകൊണ്ട് 'ഐ ലവ് യു', പുഴയിൽ മൃതദേഹം; ഭാര്യയുടെ ആത്മഹത്യ, മകളെ തനിച്ചാക്കി ഭർത്താവും ജീവനൊടുക്കി

Follow Us:
Download App:
  • android
  • ios