പാര്‍‌ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കോഴിക്കോട്: നേതൃത്വമാറ്റം ആവശ്യപ്പെട്ട് എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്‍റെ നേതൃത്യത്തിലുള്ള സംഘം ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് ഉച്ചയ്ക്ക് ദില്ലിയിലാണ് കൂടിക്കാഴ്ച. പാര്‍‌ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്‍ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രണ്ടാം പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം കിട്ടാതെ പോയത് നേതൃത്വത്തിന്‍റെ വീഴ്ചയാണെന്ന് ഷെയ്ക്ക് പി ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona