കണ്ണൂര്‍ : ആന്തൂർ നഗരസഭയിൽ എതിരില്ലാതെ ഇടതുമുന്നണി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലേത് പോലെ തന്നെ എതിരാളികൾ ഇല്ലാതെയാണ് ആന്തൂര്‍ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫ് വിജയിച്ച് കയറിയത് . 28 വാര്‍ഡുകളിലും ഇടത് സ്ഥാനാര്‍ത്ഥികൾ ജയിച്ചു കയറി.

അതിൽ തന്നെ ആറ് വാര്‍ഡിൽ ഇടത് സ്ഥാനാര്‍ത്ഥികൾക്ക് എതിരില്ലായിരുന്നു. 2015 ലാണ് ആന്തൂര്‍ നഗരസഭ രൂപമെടുക്കുന്നത്. അന്ന് 28 ൽ 28 ഡിവിഷനും സ്വന്തമാക്കിയാണ് ഇടത് മുന്നണി ഭരണം നേടിയെടുത്തത്.

ഏറ്റവും അധികം പാര്‍ട്ടി ഗ്രാമങ്ങളുള്ള പ്രദേശം കൂടിയാണിത്.  വ്യവസായി സാജന്‍റെ ആത്മഹത്യ അടക്കം വിവാദങ്ങൾ നിലനിൽക്കുന്ന നഗരസഭ കൂടിയായിരുന്നു ഇത്തവണ കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍. എന്നാല്‍, അതിനെയെല്ലാം പിന്നിലാക്കിയാണ് എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കിയത്.