കോട്ടയം: കോട്ടയം നഗരസഭാ ഭരണത്തിൽ വലിയ ട്വിസ്റ്റ്. കോൺഗ്രസ്‌ വിമതയായി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി.യുഡിഎഫിനെ പിന്തുണക്കാൻ തയ്യാറാണെന്നാണ് ബിൻസി സെബാസ്റ്റ്യന്‍റെ നിലപാടെന്നാണ് വിവരം. ഇതോടെ ഇരുമുന്നണികൾക്കും 22 അംഗങ്ങൾ വീതമായി. നഗരസഭ ആരു ഭരിക്കുമെന്നത് ടോസിട്ട് തീരുമാനിക്കേണ്ട അവസ്ഥായണ് ഇപ്പോഴുള്ളത്. 

ആര് ചെയര്‍പേഴ്സണ സ്ഥാനം നൽകുമോ അവരെ പിന്തുണക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം ഉള്ള നിലപാട്. പിന്തുണ ഉറപ്പിച്ച് ഭരണത്തിലെത്താമെന്ന പ്രതീക്ഷ ഇടതുമുന്നണി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ചെയര്‍പേഴ്സൺ സ്ഥാനം അടക്കം ഇതിനായി വാഗ്ദാനം ചെയ്ചിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അടക്കം മുതിര്‍ന്ന നേതക്കൾ നേരിട്ട് ഇടപെട്ടാണ് കോൺഗ്രസ് വിമതയെ അനുനയിപ്പിച്ചതെന്നാണ് സൂചന. 

അഞ്ച് വര്‍ഷം ചെയര്‍പേഴ്സൻ സ്ഥാനം കിട്ടിയാൽ മാത്രമെ .യുഡിഎഫിനെ പിന്തുണയ്ക്കു എന്ന് അറിയിച്ചിട്ടുണ്ടെന്നാണ്  ബിൻസി സെബാസ്റ്റ്യൻ ഡിസിസി ഓഫീസിലെത്തി മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ആകെ 52 സീറ്റുകളുളള നഗരസഭയിൽ എൽഡിഎഫിന് 22 ഉം യൂഡിഎഫിന് 21 സീറ്റുകളുമാണുള്ളത്. എൻഡിഎ 8 സീറ്റുകളും നേടി.