തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിൽ ഡെപ്യൂട്ടി മേയറായിരുന്ന രാഖി രവികുമാര്‍ വിജയിച്ചു. വഴുതക്കാട് വാര്‍ഡിൽ നിന്നാണ് രാഖി ജയിച്ച് കയറിയത്. ശക്തമായ ത്രികോണ മത്സരമാണ് വഴുതക്കാട് വാര്‍ഡിൽ നടന്നത്. 364 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വഴുതക്കാട് വാര്‍ഡിൽ നിന്ന ്ഡെപ്യൂട്ടി മേയര്‍ കൂടിയായ രാഖി രവികുമാര്‍ ജയിച്ചത് . മുൻ വര്‍ഷങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി രണ്ടാം സ്ഥാനം നേടിയത് ബിജെപിയാണെന്നതും ശ്രദ്ധേയമാണ്. 

വഞ്ചിയൂര്‍ വാര്‍ഡിലും അഭിമാനപ്പോരാട്ടമാണ് ഇടതുമുന്നണി നടത്തിയത് . സ്ഥാനാര്‍ത്ഥി ഗായത്രി ബാബു വിജയിച്ചു .വഞ്ചിയൂര്‍ വാര്‍ഡിൽ 1951 വോട്ടാണ് ഗായത്രി നേടിയത്. ബിജെപിയുടെ ജയലക്ഷ്മി 1725 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി 

No description available.