Asianet News MalayalamAsianet News Malayalam

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിലപാട് എന്താകും, തദ്ദേശവാർഡ് പുനഃവിഭജന ഓർഡിനൻസ് അനുമതിക്കായി ഇന്ന് കൈമാറും

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ഇല്ലാത്തതിനാൽ ഗവർണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു

kerala local self government ordinance latets news
Author
First Published May 23, 2024, 1:12 AM IST

തിരുവനന്തപുരം: തദ്ദേശവാർഡ് പുനഃവിഭജനത്തിനുള്ള ഓർഡിനൻസ് അനുമതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കൈമാറും. വിജ്ഞാപന ചട്ടം നിലനിൽക്കെ ഓർഡിനൻസ് ഇറക്കാൻ ഇളവ് തേടിയാണ് സംസ്ഥാന സർക്കാറിനറെ അപേക്ഷ. കമ്മീഷന്‍റെ അനുമതി ഇല്ലാത്തതിനാൽ ഗവർണർ കഴിഞ്ഞ ദിവസം ഓർഡിനൻസ് മടക്കിയിരുന്നു. ഓർഡിനൻസിൽ അനുമതി നീളുകയാണെങ്കിൽ ബിൽ കൊണ്ടുവരുന്നതിനെ കുറിച്ചും സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, റഡാർ ചിത്ര പ്രകാരം എറണാകുളമടക്കം 3 ജില്ലയിൽ വരും മണിക്കൂറിലും കനത്ത മഴക്ക് സാധ്യത

നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവരണമെങ്കിൽ അതിവേഗം നടപടികൾ പൂർത്തിയാക്കണം. ബിൽ വേഗത്തിൽ സഭ പാസ്സാക്കി ഗവർണ്ണറുടെ അനുമതി ഉറപ്പാക്കണമെന്നതാണ് മുന്നിലെ വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios