പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയതെന്നും വോട്ടെണ്ണലിന്‍റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിച്ചത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ ലഭിക്കുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. നാളെ രാവിലെ എട്ട് മുതല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും.

തുടര്‍ന്ന് രാവിലെ എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണും. ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങുന്നതിനൊപ്പം പോസ്റ്റല്‍ ബാലറ്റും എണ്ണും. ഒരുക്കങ്ങളെല്ലാം പൂര്‍ണമാണ്. ജില്ലാ കളക്ടര്‍മാരുമായി അവലോകന യോഗം ചേര്‍ന്ന് ഒരുക്കം വിലയിരുത്തിയിട്ടുണ്ട്. എല്ലാം സുതാര്യമായി തന്നെ നടക്കും. വടകരയില്‍ പ്രശ്നമുണ്ടാകുമെന്ന് കരുതുന്നില്ല. ഇവിഎം വോട്ട് സുതാര്യമാണ്.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാൻ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് തവണയാണ് പരിശീലനം നല്‍കിയത്. സാധാരണയായി പോസ്റ്റല്‍ ബാലറ്റുകളിലാണ് പ്രശ്നം വരാറുള്ളത്. വോട്ടെണ്ണലിന്‍റെ റിയൽ ടൈം ഡാറ്റ മീഡിയ റൂമുകൾ വഴി ലഭിക്കും. എന്നാല്‍, പിഴവ് ഒഴിവാക്കാൻ കൂടുതല്‍ ട്രെയിനിങ് നല്‍കിയിട്ടുണ്ടെന്നും പിഴവ് ഉണ്ടാകാൻ സാധ്യതയില്ലെന്നും സഞ്ജയ് കൗള്‍ പറഞ്ഞു.

'പറഞ്ഞു മടുത്തു, ഒരു മാസ്റ്റര്‍ പ്ലാൻ വേണ്ടേ?' കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Loksabha Election 2024 Results | Asianet News Live | Malayalam News Live | Latest News Updates