08:50 PM (IST) Aug 20

പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് ഗവര്‍ണര്‍

വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ പ്രമേയം പാസാക്കിയത് നല്ല കാര്യമെന്ന് പരിഹസിച്ച് ഗവർണർ. കേരള സർവകലാശാലയ്ക്ക് പ്രമേയം പാസാക്കാനുള്ള അവകാശമുണ്ട്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. 

08:50 PM (IST) Aug 20

പി എസ് സുപാൽ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

പുനലൂര്‍ എംഎല്‍എ പി എസ് സുപാലിനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലാ പ്രതിനിധി യോഗം ഏകകണ്ഠമായാണ് സുപാലിനെ സെക്രട്ടറിയാക്കാനുള്ള തീരുമാനം അംഗീകരിച്ചത്. 

08:50 PM (IST) Aug 20

അര്‍ഷാദ് കുറ്റം സമ്മതിച്ചു

കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ ഒളിപ്പിച്ച കേസിൽ പ്രതി അൻഷാദ് പ്രതി കുറ്റം സമ്മതിച്ചു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് എസിപി പി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു.

08:49 PM (IST) Aug 20

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

പാന്‍റിനുള്ളില്‍ സ്വര്‍ണം മിശ്രിത രൂപത്തില്‍ തേച്ച് പിടിപ്പിച്ച് കടത്തിക്കൊണ്ട് വന്ന യാത്രക്കാരനാണ് പൊലീസിന്‍റെ പിടിയില്‍. ഒരു കിലോയോളം സ്വര്‍ണമാണ് ഇയാള്‍ പാന്‍റിനുള്ളില്‍ തേച്ചുപിടിപ്പിച്ച് കടത്തിയത്. കണ്ണൂര്‍ സ്വദേശി കെ ഇസ്സുദ്ദീനാണ് പിടിയിലായത്.

04:36 PM (IST) Aug 20

എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ

ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ. ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ ഷനവാസ് എം ജെ ആണ് പിടിയിലായത്. ഇയാളിൽ നിന്നും മയക്ക് മരുന്ന് വാങ്ങാനെത്തിയ ഷംനാസ് ഷാജിയെയും എക്സൈസ് സംഘം പിടികൂടി. Read More

03:12 PM (IST) Aug 20

പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

മന്ത്രി പി രാജീവിന്‍റെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കൺട്രോൾ റൂംഎസ് ഐ സാബു രാജൻ, സിവിൽ പൊലീസ് ഓഫീസർ സുനിൽ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. Read More

11:40 AM (IST) Aug 20

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. മണ്ണാ‍ർക്കാട് എസ്ഇഎസ്ടി കോടതിയാണ് വിധി പറഞ്ഞത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. ഇത് പരിഗണിച്ച കോടതി എല്ലാവരുടെയും ജാമ്യം റദ്ദാക്കുകയായിരുന്നു. 

11:22 AM (IST) Aug 20

മങ്കി പോക്‌സ് പരിശോധന ഇനിയെളുപ്പം; ആർടിപിസിആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി

മങ്കി പോക്‌സ് പരിശോധനയ്ക്ക് ആർ ടി പി സി ആർ കിറ്റ് പുറത്തിറക്കി ഇന്ത്യൻ കമ്പനി. ആന്ധ്ര പ്രദേശ് മെഡ് ടെക് സോണ് ആണ് കിറ്റ് പുറത്തിറക്കിയത്. ട്രാൻസാഷിയാ ബയോ മെഡിക്കൽസ് ആണ് കിറ്റ് വികസിപ്പിച്ചത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധന കിറ്റാണ് ഇത്. 'ട്രാൻസാഷിയ ഏർബ മങ്കിപോക്സ് ആർ ടി പി സി ആർ കിറ്റ്' എന്നാണ് കിറ്റിന്റെ പേര്. 

11:21 AM (IST) Aug 20

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു, സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നു; മുഖ്യമന്ത്രി

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. പ്രത്യേകമായ രീതിയിൽ സംസ്ഥാനത്ത് സാമ്പത്തിക സമ്മർദ്ദം കേന്ദ്രം ചെലുത്തുന്നു. ഗ്രാന്‍റ് വെട്ടിക്കുറയ്ക്കുന്നു. കിഫ് ബി പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പ്രവർത്തനങ്ങൾ കേന്ദ്രo തടസ്സപ്പെടുത്തുന്നു. എന്നാൽ കേന്ദ്രo സമാന രീതിയിൽ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നു എന്നും മുഖ്യമന്ത്രി. (വിശദമായി വായിക്കാം...)

10:40 AM (IST) Aug 20

മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. ട്രാഫിക് പോലീസിന്റെ വാട്ട്സ്ആപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. പാക്കിസ്ഥാനിൽ നിന്നുഉള്ള ഫോൺ നമ്പർ എന്ന് പോലീസ് അറിയിച്ചു

10:21 AM (IST) Aug 20

നിക്ഷേപ തട്ടിപ്പ്: മലയാളി ജ്വല്ലറി ഉടമ മുംബൈയിൽ പിടിയിൽ

സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ നിക്ഷേപകരിൽ നിന്നും ഹോൾസെയിൽ സ്വർണ കച്ചവടക്കാരിൽ നിന്നും കോടികൾ തട്ടിയെടുത്ത് മുങ്ങിയ എസ് കുമാർ ജ്വല്ലേഴ്സ് ഉടമ ശ്രീകുമാർ പിള്ള അറസ്റ്റിൽ. ബിഎംഡബ്ല്യു കാറും 2.9 കോടി രൂപയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു

10:19 AM (IST) Aug 20

വടകര കസ്റ്റഡി മരണം : രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

പൊലീസ് കസ്റ്റഡിയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എസ്‌ഐ നിജീഷ്‌, സിവിൽ പൊലീസ് ഓഫീസർ പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

10:18 AM (IST) Aug 20

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം, ആളപായമില്ല

ഉത്തരാഖണ്ഡിൽ ഡെറാഡൂൺ ജില്ലയിലെ റായ‍്‍പൂർ ബ്ലോക്കിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പുലർച്ചെ 2.45 ഓടെയായിരുന്നു സാർകേത് ഗ്രാമത്തിലായിരുന്നു സംഭവം. ഹിമാചൽപ്രദേശിലെ മണ്ഡിയിലും മേഘ വിസ്ഫോടനത്തെ തുടർന്ന് കനത്ത മഴ

10:17 AM (IST) Aug 20

സംസ്ഥാനത്ത് അരി വില കൂടുന്നു

ഒരു മാസത്തിനിടെ വിവിധ ഇനങ്ങൾക്ക് 10 രൂപ വരെ കൂടി. ജയ, ജ്യോതി, മട്ട, കുറുവ... എല്ലാ ഇനങ്ങൾക്കും വില കൂടി

10:16 AM (IST) Aug 20

കണ്ണൂർ വിസിയെ കടന്നാക്രമിച്ച് ഗവർണർ

കണ്ണൂർ വിസി, സിപിഎം കേഡ‍റിനെ പോലെ പ്രവർത്തിക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സർവകലാശാലകളെ രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയാക്കി മാറ്റി. സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കുമെന്നും ഗവർണർ

08:04 AM (IST) Aug 20

മട്ടന്നൂർ നഗരസഭയിൽ വോട്ടെടുപ്പ് തുടങ്ങി

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 35 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. 

08:03 AM (IST) Aug 20

മനീഷ് സിസോദിയക്കെതിരെ ഇഡിയും

ദില്ലി മദ്യനയ കേസിൽ സിബിഐക്ക് പിന്നാലെ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കേതിരെ ഇഡിയും അന്വേഷണം തുടങ്ങി. ഇന്നലെ കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പരിശോധന നടത്തിയ സിബിഐ, സിസോദിയയുടെ വീട്ടിൽ നിന്നും ചില രേഖകളും പിടിച്ചെടുത്തിരുന്നു. ഇതടക്കം കേസിന്റെ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തേടിയെന്നാണ് റിപ്പോർട്ടുകൾ. 

08:02 AM (IST) Aug 20

മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം

കാസർകോട് മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു. രണ്ട് ഭണ്ടാരങ്ങളും കുത്തി തുറന്നിട്ടുണ്ട്. രാവിലെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

08:02 AM (IST) Aug 20

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിച്ചു

കൊല്ലം കോർപ്പറേഷൻ ഓഫീസിലെ മേയറുടെ മുറിയിൽ തീപിടിച്ചു. ഫയലുകളും ഫർണീച്ചറുകളും ടിവിയും കത്തി നശിച്ചു. ഫയർഫോഴ്സെത്തി തീ അണച്ചു. 

06:27 AM (IST) Aug 20

വിഴിഞ്ഞം തുറമുഖ പ്രതിഷേധം അഞ്ചാം ദിനത്തിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ ലത്തീൻ രൂപതയുടെ പ്രതിഷേധം അഞ്ചാംദിവസവും തുടരും. പദ്ധതി പ്രദേശം നിലനിൽക്കുന്ന വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. സമാധാനമായി പ്രതിഷേധിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചായിരിക്കും ഇന്നത്തെ പ്രതിഷേധം. മതബോധന അധ്യാപകരും സമിതി അംഗങ്ങളും പ്രതിഷേധപ്പന്തലിലെത്തിയിട്ടുണ്ട്.