കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികൾ, ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച ലിങ്ക് പ്രവർത്തന രഹിതമായിരിക്കുകയാണ്.

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ, നിശ്ചലമായ വെബ്സൈറ്റ് തിരികെ എത്തി. വെബ്സൈറ്റ് പുനഃസ്ഥാപിച്ചെങ്കിലും പല ലിങ്കുകളും പ്രവർത്തിക്കുന്നില്ല. കരിമ്പട്ടികയിൽപ്പെടുത്തിയ കമ്പനികൾ, ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച ലിങ്ക് പ്രവർത്തന രഹിതമായിരുന്നെങ്കിലും വൈകാതെ പൂർണ്ണമായും പ്രവർത്തന സജ്ജമായി. ടെൻഡർ രേഖകളിൽ പലതിനും ഒപ്പമുള്ള ഫയലുകളുമായിരുന്നു അപ്രത്യക്ഷമായത്. 

കൊവിഡ് കാലത്ത് മരുന്നുകളും മറ്റ് സാധനങ്ങളും വാങ്ങിയതിൽ അഴിമതി ആരോപണം കെഎംഎസ്‌സിഎൽ നേരിടുന്നുണ്ട്. അതിനിടെയാണ് കൊല്ലത്തും തിരുവനന്തപുരത്തും കോർപറേഷന്റെ മരുന്ന് സംഭരണ ശാലകൾക്ക് തീപിടിച്ചത്. സംഭവത്തിൽ പ്രതിപക്ഷം അട്ടിമറി ആരോപിച്ചിരുന്നു. സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് നിരവധി വിവരങ്ങളുള്ള വെബ്സൈറ്റും പ്രവർത്തനം നിലച്ച നിലയിലായത്.

Read More : മണിപ്പൂരിലെ സംഘർഷം: സമാധാന ശ്രമങ്ങൾക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തേക്ക്