Asianet News MalayalamAsianet News Malayalam

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക ഉടൻ നൽകുമോ ? ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നിലവിൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ കൂടുതൽ ചെലവ് വന്നാൽ ആര് വഹിക്കുമെന്നതിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

kerala midday meal arrears plea in high court apn
Author
First Published Oct 26, 2023, 8:21 AM IST

കൊച്ചി : സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പദ്ധതി നടപ്പാക്കിയതിലൂടെ പ്രധാനാധ്യാപകർക്ക് ലഭിക്കാനുള്ള ലക്ഷങ്ങളുടെ കുടിശിക ഉടൻ നൽകണമെന്നും തുക മുൻകൂർ നൽകണമെന്നുമാവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണിക്കുക. അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ അടക്കമുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്. നിലവിൽ നിശ്ചയിച്ചിട്ടുള്ള തുകയിൽ കൂടുതൽ ചെലവ് വന്നാൽ ആര് വഹിക്കുമെന്നതിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വരാൻ കാരണമെന്നായിരുന്നു നേരത്തെ സർക്കാർ അറിയിച്ചത്. എന്നാൽ സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് നിലപാടെടുത്ത കോടതി കുടിശികയ്ക്ക് പലിശ അടക്കം നൽകേണ്ടി വരുമെന്നും വാക്കാൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

അത്യാധുനിക യന്ത്രങ്ങൾ പണി നിർത്തി, ദുരിതങ്ങളുടെ നടുവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജും രോഗികളും

 

Follow Us:
Download App:
  • android
  • ios