Asianet News MalayalamAsianet News Malayalam

പ്രത്യക സഭാ സമ്മേളനം: മന്ത്രിമാർ രാജ്ഭവനിലേക്ക്, ഗവർണറുമായി കൂടിക്കാഴ്ച

എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നവരാണ് ഉച്ചക്ക് 12.30 തിന് ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. സഭ സമ്മേളനത്തിന് അനുമതി നൽകണം എന്ന് നേരിട്ട് ആവശ്യപ്പെടും.

kerala ministers ak balan and vs sunil kumar will meet governor today
Author
Thiruvananthapuram, First Published Dec 25, 2020, 11:41 AM IST

തിരുവനന്തപുരം: പ്രത്യകസഭാ സമ്മേളനം ചേരുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാർ നേരിട്ട് ഗവർണറെ കാണും. നിയമമന്ത്രി എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നവരാണ് ഉച്ചക്ക് 12.30 തിന് ഗവർണറുമായി കൂടിക്കാഴ്ച നടത്തുക. 
സഭ സമ്മേളനത്തിന് അനുമതി നൽകണം എന്ന് നേരിട്ട് ആവശ്യപ്പെടും. അനുനയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിവരം. 

അതേ സമയം നിയമസഭ ചേരാൻ സമ്മതം നൽകാത്ത ഗവർണർ തെറ്റായ കീഴ് വഴക്കം സൃഷ്ടക്കുന്നുകയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ആരോപിച്ചു. ദൗർഭാഗ്യകരമായ സാഹചര്യമാണിതെന്നും 31 ന് വീണ്ടും നിയമസഭ ചേരനും അനുമതി നിഷേധിച്ചാൽ ഗവർണറുടെ നടപടി ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ മാസം 31 നു പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണറുടെ തീരുമാനം നിർണ്ണായകമാണ്. കാർഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ സഭ ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയമാണെന്നാണ് സർക്കാരിന്റെ ശുപാർശ. എന്നാൽ ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ചർച്ച പോരെ എന്ന നിലപാട് ഗവർണർ നേരത്തെ എടുത്തതാണ്. രണ്ടാമതും ശുപാർശ വന്നതിനാൽ ഗവർണർ വഴങ്ങും എന്നാണ് സർക്കാർ പ്രതീക്ഷ. ഗവർണർ അനുമതി വീണ്ടും നിഷേധിച്ചാൽ നിയമ നടപടി സർക്കാർ ആലോചിക്കും. 

 

Follow Us:
Download App:
  • android
  • ios