മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
ദില്ലി: കേരളത്തിലെ ദേശീയപാതാ വികസന പ്രവർത്തനങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. നടപ്പ് സാമ്പത്തിക വർഷം 318 കിലോമീറ്റർ നവീകരണമാണ് ലക്ഷ്യമിട്ടതെന്നും ഇതിൽ 171 കിലോമീറ്റർ ഇതിനോടകം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. മറ്റ് സ്ഥലങ്ങളിൽ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് എംപി വികെ ശ്രീകണ്ഠന്റെ ചോദ്യത്തിലാണ് ലോക്സഭയിൽ ഗഡ്കരിയുടെ മറുപടി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
