ചെന്നൈ: തമിഴ്‌നാട്ടിൽ മലയാളിയെ മർദ്ദിച്ചുകൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. ദീപുവിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി അരവിന്ദനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്ക് എതിരെ തമിഴ്നാട്ടിൽ നിരവധി മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നു. ഇരുവരുടെയും പക്കൽ ആയുധങ്ങൾ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.