09:33 PM (IST) Jun 08

'കോപ്പി പേസ്റ്റ്': ചോദ്യപ്പേപ്പർ ആവർത്തനം

മുൻ വർഷത്തെ ചോദ്യക്കടലാസ് അതേപടി ആവർത്തിച്ച് പരീക്ഷ. ഡി എൽ ഇ ഡി ഒന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷയിലാണ് ഒരു വ്യത്യാസവുമില്ലാതെ ചോദ്യപേപ്പർ ആവർത്തിച്ചത്. സംസ്ഥാന പരീക്ഷാ ഭവനാണ് നടത്തിപ്പ് ചുമതല. സംഭവം ശ്രദ്ധയിൽപെട്ടതായും അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

09:05 PM (IST) Jun 08

കേരള പൊലീസിൻ്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

Scroll to load tweet…
09:01 PM (IST) Jun 08

ജീവനിൽ ഭയമുണ്ടെന്ന് സരിത്ത്

ലൈഫ് മിഷൻ കേസിൽ ഇന്ന് തന്നെ രാവിലെ വിജിലൻസ് സംഘം കസ്റ്റഡിയെലെടുത്ത സംഭവത്തിൽ പ്രതികരണവുമായി സരിത്ത്. രാവിലെ അപ്രതീക്ഷിതമായാണ് വിജിലൻസ് സംഘം വീട്ടിലെത്തിയതെന്നും മൊബൈൽ ഫോൺ എവിടെയെന്ന് ചോദിച്ച് അത് തട്ടിപ്പറിച്ചുവെന്നും സരിത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ പറഞ്ഞു. 

08:59 PM (IST) Jun 08

കെ ടി ജലീലിന്‍റെ പരാതി‍; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് പൊലീസ്

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കെ ടി ജലീല്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. സ്വപ്ന സുരേഷിനെയും പി സി ജോര്‍ജിനെയും പ്രതിചേര്‍ത്താണ് കൻറോൺമെന്‍റ് പൊലീസ് കേസെടുത്തത്. 

07:18 PM (IST) Jun 08

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസിൽ ശിക്ഷ

നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പോക്സോ കേസില്‍ ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. കേസിലെ ഒമ്പതാം പ്രതി പത്തനംതിട്ട മൈലാപ്ര സ്വദേശി സനൽ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2013 ല്‍ പതിനാലുകാരിയെ എറണാകുളത്തുനിന്ന് തട്ടിക്കൊണ്ടുപോയി പഴനിയിലെ ലോഡ്ജിൽ എത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ.

07:17 PM (IST) Jun 08

സവർക്കറുടെ ചിത്രം ക്ലാസ്റൂമിൽ തൂക്കി

സവർക്കറുടെ ചിത്രം ക്ലാസ്റൂമിൽ തൂക്കി വിദ്യാർത്ഥികൾ. സംഭവം മംഗലാപുരം വി വി കോളേജിലെ ബികോം ക്ലാസിലാണ് ചിത്രം തൂക്കിയത്. ഒരു വിഭാഗം വിദ്യാർത്ഥികളുടെ എതിർപ്പിനിടെയായിരുന്നു സംഭവം.

07:16 PM (IST) Jun 08

രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിലേക്ക്

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ (National Herald Case) എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ രാഹുൽ ഗാന്ധി ഹാജരാകുന്നത് പ്രതിഷേധ മാർച്ചോടെ. എംപിമാർ, പ്രവർത്തക സമിതിയംഗങ്ങൾ, ലോക്സഭ, രാജ്യസഭ എം പിമാർ, സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവർ മാർച്ചിൽ അണിനിരക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളോടും 12ന് ദില്ലിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 13 നാണ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് മുൻപാകെ ഹാജരാകുന്നത്. കൊവിഡ് ഭേദമാകാത്തതിനാല്‍ സോണിയ ഗാന്ധി ഇന്ന് ഹാജരായിരുന്നില്ല.

07:15 PM (IST) Jun 08

കെടി ജലീലിന്റെ പരാതിയിൽ കേസ്

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും ഇടത് സഹയാത്രികനുമായ കെ ടി ജലീലിന്റെ പരാതിയിൽ കേസെടുക്കും. ഐപിസി 153, 120 (B) വകുപ്പുകൾ പ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിവ.

07:13 PM (IST) Jun 08

പിങ്ക് പൊലീസിന് നേരെ ആക്രമണം

ആലുവയിൽ പിങ്ക് പൊലീസ് ഓഫീസർക്ക് നേരെ ലഹരി വിൽപനക്കാരിയുടെ അക്രമണം. ആക്രമണത്തിൽ സീനിയർ വനിതാ പൊലീസ് ഓഫീസറായ പി എം നിഷയുടെ കൈക്കും കാലിനും പരിക്കേറ്റു. കൊൽക്കത്ത സ്വദേശിയായ സീമ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു.

07:12 PM (IST) Jun 08

ഇന്ത്യ മാപ്പ് പറയണമെന്ന് സമസ്‌ത

നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ യശസിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍ നിന്നു നിരന്തരം പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും ഉണ്ടാകുന്നുണ്ടെന്നും ഇത് തടയാന്‍ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു. 

വാർത്ത വിശദമായി

07:11 PM (IST) Jun 08

വാഹനങ്ങളിലെ സൺ ഫിലിം: പരിശോധന കർശനമാക്കും

സൺഫിലിമും കൂളിംഗ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. വ്യാഴാഴ്ച മുതൽ പരിശോധന ആരംഭിക്കും. വാഹനങ്ങളുടെ സേഫ്റ്റി ഗ്‌ളാസുകളിൽ യാതൊരു രൂപമാറ്റവും അനുവദനീയമല്ല. കൂളിംഗ് ഫിലിം, ടിന്റഡ് ഫിലിം, ബ്‌ളാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്‌ളാസുകളിൽ ഒട്ടിക്കരുതെന്ന് കോടതി വിധിയുണ്ട്

05:37 PM (IST) Jun 08

കേരള സർവ്വകലാശാല അസി. ഗ്രേഡ് നിയമനം;കേസ് അവസാനിപ്പിക്കണമെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതി തളളി

സിൻഡിക്കേറ്റ് അംഗങ്ങളായ സിപിഎം നേതാക്കൾ പ്രതിയായ കേസാണ് ക്രൈം ബ്രാഞ്ച് എഴുതി തളിയത്.അന്വേഷണം അപൂർണമെന്ന് തിരുവനന്തപുരം. വിജിലൻസ് കോടതി.om R ഷീറ്റുകൾ എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന് കോടതി.മൂല്യനിർണയം നടത്തിയ ഹാർഡ് ഡിസ്ക്കും പരിശോധിച്ചിട്ടില്ല.തുടരന്വേഷണത്തിന് കോടതി ഉത്തരവ്

04:53 PM (IST) Jun 08

ബഫർ സോണ്‍ സുപ്രീംകോടതി ഉത്തരവ്; കേരളം പുനഃപരിശോധന ഹർജി നൽകും

പരിസ്ഥിതിലോല മേഖലയുടെ അതിർത്തി നിശ്ചയിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം പുനഃപരിശോധന ഹർജി നൽകും. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. 

04:04 PM (IST) Jun 08

മറ്റന്നാൾ ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ.ജൂണ്‍ 16ന് യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

പരിസ്‌ഥിതി ലോല പ്രദേശം വിധി;മറ്റന്നാൾ ഇടുക്കിയിൽ എൽ ഡി എഫ് ഹർത്താൽ.നാളെ വൈകിട്ട് നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം. ബഫര്‍ സോണ്‍ ഉത്തരവ് പിൻവലിക്കും വരെ സമരം തുടരുമെന്ന് എല്‍ ഡി എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍.
ജൂൺ 16ന് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു

03:35 PM (IST) Jun 08

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് മുസ്ലീം യൂത്ത് ലീഗ്

സ്വർണ്ണക്കടത്ത് കേസ് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. ഇതിനായി നിയമ വിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട പി കെ ഫിറോസ്, വിഷയത്തില്‍ ലീഗ് വലിയ പ്രക്ഷോഭങ്ങൾ നടത്തുമെന്നും പറഞ്ഞു. Read More

03:19 PM (IST) Jun 08

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ സര്‍ക്കാരിനും മാനേജ്മെന്‍റിനും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

ksrtc ജീവനക്കാരുടെ കണ്ണീർ ആരെങ്കിലും കാണണം.ഡ്രൈവർമാർ കണ്ടക്ടർമാർ അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി തസ്തികയിലുള്ള വർക്ക് ശമ്പളം നൽകരുതെന്ന് കോടതി. ഇക്കാര്യം കെഎസ്ആർടിസി ഉറപ്പാക്കണമെന്ന് ഇടക്കാല ഉത്തരവ്


YouTube video player

​​ ​​

02:20 PM (IST) Jun 08

സരിത്തിനെ വിട്ടയച്ചു

വീജിലന്‍സ് കസ്റ്റഡിയിലെടുത്ത സരിത്തിനെ വിട്ടയച്ചു. തന്‍റെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ സരിത്തിനെ ഫ്ളാറ്റില്‍ നിന്നും തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന ആക്ഷേപം ഉന്നയിച്ചിരുന്നു. ബലമായി പിടിച്ചറിക്കി കൊണ്ടുപോയെന്ന് സരിത്. ലൈഫ് മിഷന്‍ കേസിനെ പറ്റി ഒന്നും ചോദിച്ചില്ല.പതിനാറിന് ഹാരാകണമെന്ന് ഇന്ന് നോട്ടീസ് നല്‍കി.

​​​​

YouTube video player

12:37 PM (IST) Jun 08

സരിത്തിനെ തട്ടിക്കൊണ്ടുപോയതല്ല, കസ്റ്റഡിയിലെടുത്തത് വിജിലന്‍സ്

വാര്‍ത്താസമ്മേളനത്തിനു പിന്നാല തന്‍റെ സ്റ്റാഫ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന സ്വപ്നയുടെ ആക്ഷേപം ശരിയല്ലെന്ന് സ്ഥിരീകരണം. സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലന്‍സ് യൂണിറ്റ്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷൻ കേസിൽ സരിത്തും പ്രതിയാണ്. പൂജപ്പുര സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 1- ആണ് ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്നത്.

12:13 PM (IST) Jun 08

സ്വപ്നയുടെ വെളിപ്പെടുത്തല്‍; പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് താന്‍ പറഞ്ഞത് ശരിയായെന്ന് പി സി ജോര്‍ജ്

ഫെബ്രുവരി 14ന് ഇക്കാര്യം താന്‍ പറഞ്ഞതാണ്. അത് ഇപ്പോള്‍ ശരിയാണെന്ന് വന്നു. മാനനഷ്ടം ഫയൽ ചെയ്യാൻ അന്ന് മുഖ്യമന്ത്രിയെ താന്‍ വെല്ലുവിളിച്ചിരുന്നു. ഇത് വരെ അത് ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് .താന്‍ സരിത എസ് നായരുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഇത്ര വലിയ കാര്യമാണോ. സരിതയുമായി എത്ര കാലമായി താൻ ഫോണ്‍ വിളിക്കുന്നു. ചക്കര പെണ്ണേ എന്നാണ് താൻ സരിതയെ വിളിക്കുന്നത്. സ്വപ്ന സുരേഷിനെ താൻ കണ്ടിരുന്നു, അത് ഗൂഢാലോചനയ്ക്കല്ല. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് കണ്ടത്. അന്ന് സ്വപ്ന എഴുതി തന്ന കാര്യങ്ങള്‍ തന്‍റെ കൈയ്യിൽ ഉണ്ട് എന്നും പി സി ജോര്‍ജ് . മൂന്ന് പേജുള്ള കത്താണിത്

11:33 AM (IST) Jun 08

തനിക്കും കുടുംബത്തിനും ഭീഷണിയെന്ന് സ്വപ്ന സുരേഷ്

അറ്റാക്ക് തുടങ്ങി.എന്‍റെ സ്റ്റാഫിനെ തട്ടിക്കൊണ്ടുപോയി.അടുത്ത ലക്ഷ്യം ഞാൻ ആയിരിക്കും.പാലക്കാട് ഫ്ലാറ്റിൽ നിന്നാണ് പിടിച്ചു കൊണ്ട്പോയത്.മാധ്യമങ്ങളെ കണ്ടതിനു തൊട്ടു പിന്നാലെ ആണ് സംഭവം.വെള്ള സ്വിഫ്റ്റ് കാറിൽ ആണ് സംഘo എത്തിയത്.ഐഡി കാര്‍ഡോ യൂണിഫോമോ ഇല്ലായിരുന്നു. അടുത്ത ലക്ഷ്യം താനായിരിക്കുമെന്നും സ്വപ്ന സുരേഷ്

.

YouTube video player

​​​​