07:41 AM (IST) Sep 12

കോൺഗ്രസ്‌ പ്രവർത്തകന് സസ്പെൻഷൻ

വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ്‌ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് സസ്‌പെൻ്റ് ചെയ്തു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകനായ പി എം അനസിനെതിരെയാണ് നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി സി സി പ്രസിഡന്റ്‌ കെ പ്രവീൺ കുമാറിന്റെ നടപടി

07:40 AM (IST) Sep 12

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കൂടത്തായി സ്വദേശി സഞ്ചനയെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് സംഭവം. വീടിനകത്ത് തൻ്റെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.