Asianet News MalayalamAsianet News Malayalam

പറമ്പികുളം അണക്കെട്ട് കേരളത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കും: ജലവിഭവമന്ത്രി

കേരളത്തിലെ ഡാമുകള്‍ മണ്‍സൂണിന് മുന്‍പ് പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നത് പതിവ്

Kerala officials will visit Parambikulam Dam
Author
First Published Sep 21, 2022, 7:37 PM IST

തിരുവനന്തപുരം: പറമ്പികുളം ഡാം കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദര്‍ശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് ജലവിഭവ മന്ത്രി അടങ്ങുന്ന സംഘത്തോടൊപ്പം കേരളത്തിന്റെ ഉദ്യോഗസ്ഥരുടെ സംഘവും ചേരും. ഇവര്‍ ആവശ്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് തമിഴ്‌നാടിന് കത്തയ്ക്കാനാണ് തീരുമാനം.  

അണക്കെട്ടില്‍ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 15200 ക്യൂസെക്സ് ആയി കുറഞ്ഞിട്ടുണ്ട്. . ഇത് അപകടരമല്ല. വൈദ്യുതി ഉത്പാദനത്തിനുള്ള ജലം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ കെഎസ്ഇബിക്ക് ധനനഷ്ടം സംഭവിക്കും. മാസങ്ങള്‍ക്കു മുന്‍പ് പറമ്പിക്കുളവും തൂണക്കടവും ഒരുമിച്ചു തുറന്നു സെക്കന്‍ഡില്‍ 32000 ക്യുസെക്സ് വരെ ജലം പുറത്തു വിട്ടിരുന്നു. അപ്പോഴും അപകടകരമായ രീതിയില്‍ വെള്ളം ഉയര്‍ന്നിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിലെ അണക്കെട്ടുകള്‍ മണ്‍സൂണിനു മുന്‍പു തന്നെ സാങ്കേതിക വിദഗ്ധരുടെ സംഘം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ഡാമുകളുടെ ഷട്ടറുകളുടെ അവസ്ഥയില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ സ്റ്റേഷനിൽ വാരിയൻകുന്നൻ്റെ ചിത്രങ്ങൾ സ്ഥാപിച്ചതിനെതിരെ വിശ്വഹിന്ദു പരിക്ഷത്ത് 

കൊച്ചി: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനിൽ  വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് വീണ്ടും രംഗത്ത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരിൽ നിരവധി വിവാദങ്ങൾ ഉണ്ടായിട്ടും ചിത്രങ്ങൾ സ്ഥാപിച്ചതിന് പിന്നിൽ ഗൂഡലക്ഷ്യങ്ങൾ ഉണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി പറഞ്ഞു. മെട്രോ സ്റ്റേഷൻ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രങ്ങൾ നീക്കം ചെയ്യാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൊച്ചിയിൽ പറ‍ഞ്ഞു.

Follow Us:
Download App:
  • android
  • ios