ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ മത്സരിക്കില്ലെന്നുള്ള വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഹരിപ്പാട് നിന്നും മാറുന്നുവെന്ന് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. 1982 മുതൽ ഹരിപ്പാട് മണ്ഡലവുമായി ആഴത്തിലുള്ള ബന്ധമാണ്. ചെന്നിത്തല പഞ്ചായത്തിൽ യുഡിഎഫ് എൽഡിഎഫിനെ പിന്തുണച്ചത് രാഷ്ട്രീയ തീരുമാനമാണ്. പട്ടികജാതി വനിതാ സംവരണം ആയിരുന്നു പ്രസിഡന്റ് സ്ഥാനം. യുഡിഎഫിൽ നിന്ന് പട്ടികജാതി വനിതകൾ ജയിക്കാത്ത സാഹചര്യത്തിലാണ് ബിജെപിയെ ഒഴിവാക്കാൻ എൽഡിഎഫിനെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.