Asianet News MalayalamAsianet News Malayalam

പൊലീസ് ഘടനമാറ്റത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തി

ഘടന മാറ്റത്തിൽ മന്ത്രിസഭ തീരുമാനം എടുത്തെങ്കിലും ഐപിസുകരുടെ വിയോജിപ്പ് കാരണം ഇതുവരെ
ഉത്തരവിറക്കാൻ സർക്കാരിന് കഴിഞ്ഞില്ല. പൊലീസ് കമ്മീഷണറേറ്റില്ലാതെ ഘടനമാറ്റമുണ്ടായതാണ് അതൃപ്തിക്ക് കാരണം.

kerala police ips officers unhappy about police restructuring
Author
Kerala, First Published Mar 2, 2019, 7:00 AM IST

തിരുവനന്തപുരം: പൊലീസ് ഘടനയിൽ മാറ്റവരുത്താൻ കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ഇതുവരെ സർക്കാർ ഉത്തരവിറങ്ങിയിട്ടില്ല. പുതിയ ഘടന അനുസരിച്ച് ക്രമസമാധാന ചുമത ഒരു എഡിജിപിക്കായിരിക്കു. എഡിജിപിക്കു കീഴിൽ വടക്ക്- തെക്ക് മേഖലയിൽ രണ്ട് ഐജിമാരും,ഇവർക്കു താഴെ നാല് റെയ്ഞ്ചു കളിൽ ഡിഐജിമാരുമാണ്. 

പക്ഷെ ഐപിഎസുകാരുടെ കടുത്ത എതിർ‍പ്പുകാരണം പുതിയ തസ്തികളിൽ ഉദ്യോഗസ്ഥരെ നിയമിക്കാനും സർക്കാരിന് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനറെ കീഴിൽ കമ്മീഷണറേറ്റോടു കൂടിയുള്ള പുനസംഘടന വേണണെന്ന ഡിജിപിയുടെ ശുപാർശ നടപ്പാകാത്തിലാണ് ഐപിഎസുകാരുടെ അതൃപതി. ഘടനമാറ്റത്തോടെ ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഒരു എഡിജിപിയുടെയും രണ്ട് ഐജിമാരുടെ തസ്തികയും നഷ്ടമായി. 

കമ്മീഷണറേറ്റ് സ്ഥാപിച്ചാൽ മാത്രമേ രണ്ട് ഐജിമാർക്കു കൂടി ക്രമസമധാന ചുമതല നൽകാൻ കഴിയുകയുള്ളൂ. തെരഞ്ഞെടുപ്പിന് മുന്നോടിയായ പൊലീസ് അഴിച്ചുപ്പണി പൂർത്തിയാകാത്തതിനാൽ ചില ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകള്‍ ഡിജിപി സ്വന്തംനിലയിൽ ക മാറ്റിയിരുന്നു. പക്ഷെ ഈ ചുമതകള്‍ ഏറ്റെടുക്കാനും ഐപിഎസുകാർ തയ്യാറായില്ല. 

സേനാംഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന നീരസം ഡിജിപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി.ഇതേ തുടർന്നാണ് കമ്മീഷണറേറ്റിൻറെ ഫയൽ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി പരിശോധിച്ചത്. ഐഎഎസുകാരുടെ അധികാരങ്ങള്‍ ഐപിഎസുകാർക്ക് നൽകുന്നതിലെ കടുത്ത എതിർപ്പുകാരണമാണ് കമ്മീഷണറേറ്റ് വൈകുന്നത്. ഫയൽ പരിശോധിച്ച ശേഷം തിങ്കാളാഴ്ച തന്നെ കമ്മീഷണറേറ്റിൻറെ വിജ്ഞാപനം പുറത്തിറക്കാനുള്ള നടപടികള്‍ പൂർത്തിയാക്കാൻ ആഭ്യന്തരവകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്നും സൂചനയുണ്ട്.

Follow Us:
Download App:
  • android
  • ios