തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഇ-ഗവേണൻസ് അവാർഡ് കേരള പൊലീസ് സോഷ്യൽ മീഡിയ സെല്ലിന് ലഭിച്ചു. ഇ-ഗവേണൻസ് രംഗത്തെ നൂതന ആശയങ്ങൾക്കും സംരംഭങ്ങൾക്കുമാണ് പുരസ്കാരം. 

നവമാധ്യമങ്ങളിലൂടെയുള്ള ജനകീയ ഇടപെടൽ പരിഗണിച്ചാണ് കേരള പോലീസിന് ഈ അവാർഡ് ലഭിച്ചത്. മുൻ ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ അധ്യക്ഷയായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

15 ലക്ഷം ഫോളോവേഴ്‌സാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിനുളളത്. എഡിജിപി മനോജ് എബ്രഹാമാണ് കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലിന് നേതൃത്വം നൽകുന്നത്.