2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. 

തിരുവനന്തപുരം: 2024 കലണ്ടര്‍ വര്‍ഷത്തെ പൊതു അവധികള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയും അംഗീകരിച്ചു. തൊഴില്‍ നിയമം - ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്‌സ് ആക്ട്‌സ്, കേരള ഷോപ്പ്‌സ് & കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (നാഷണല്‍ & ഫെസ്റ്റിവല്‍ ഹോളിഡേയ്‌സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമാണ് ബാധകം. 

2024 പൊതുഅവധികള്‍ ചുവടെ (ഞായറും രണ്ടാം ശനിയും ഉള്‍പ്പെടുന്നു)

ജനുവരി രണ്ട് മന്നം ജയന്തി
ജനുവരി 26 റിപബ്ലിക്ക് ഡേ
മാര്‍ച്ച് എട്ട് ശിവരാത്രി
മാര്‍ച്ച് 28 പെസഹാ വ്യാഴം
മാര്‍ച്ച് 29 ദുഃഖ വെള്ളി
മാര്‍ച്ച് 31 ഈസ്റ്റര്‍
ഏപ്രില്‍ 10 റംസാന്‍
ഏപ്രില്‍ 14 വിഷു
മെയ് ഒന്ന് തൊഴിലാളി ദിനം
ജൂണ്‍ 17 ബക്രിദ്
ജൂലൈ 16 മുഹ്‌റം
ഓഗസ്റ്റ് മൂന്ന് കര്‍ക്കിടക വാവ് 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ഓഗസ്റ്റ് 20 ശ്രീനാരായണ ഗുരു ജയന്തി
ഓഗസ്റ്റ് 26 ശ്രീകൃഷ്ണ ജയന്തി
ഓഗസ്റ്റ് 28 അയ്യങ്കാളി ജയന്തി
സെപ്തംബര്‍ 14 ഒന്നാം ഓണം
സെപ്തംബര്‍ 15 തിരുവോണം
സെപ്തംബര്‍ 16 മൂന്നാം ഓണം
സെപ്തംബര്‍ 17 നാലാം ഓണം
സെപ്തംബര്‍ 21 ശ്രീനാരായണ ഗുരു സമാധി
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി
ഒക്ടോബര്‍ 12 മഹാനവമി
ഒക്ടോബര്‍ 13 വിജയദശമി
ഒക്ടോബര്‍ 31 ദീപാവലി
ഡിസംബര്‍ 25 ക്രിസ്തുമസ്

നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12, അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (നാടാര്‍ സമുദായം), ഓഗസ്റ്റ് 19 ആവണി അവിട്ടം (ബ്രാഹ്മണ സമുദായം), സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി (വിശ്വകര്‍മ സമുദായം).

സാങ്കേതികത പറഞ്ഞ് നഷ്ടപരിഹാരം നിഷേധിച്ചു, ഇൻഷൂറൻസ് കമ്പനിക്ക് തിരിച്ചടി, 11 ലക്ഷം രൂപ നൽകാൻ കോടതി വിധി


YouTube video player