Asianet News MalayalamAsianet News Malayalam

ഇടുക്കിയിൽ ജലനിരപ്പ് 2335.86 അടി; മറ്റ് അണക്കെട്ടുകളിൽ ഇങ്ങനെ

മലബാർ മേഖലയിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഊർജ്ജിതമായ രക്ഷാപ്രവർത്തനമാണ് പലയിടത്തും നടക്കുന്നത്

Kerala Rain 2019 water level in major Dams KSEB
Author
Thiruvananthapuram, First Published Aug 10, 2019, 9:32 AM IST

തിരുവനന്തപുരം: കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഇടുക്കി അണക്കെട്ടിൽ 2335.86 അടി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വർഷം ഈ സമയത്ത് 2401 അടി വെള്ളമാണ് ഉണ്ടായിരുന്നത്. എന്നാൽ അണക്കെട്ടിൽ ഇപ്പോൾ 34.41 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്.

പമ്പ അണക്കെട്ടിൽ 977.40 മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. അണക്കെട്ടിലെ പരമാവധി ശേഷിയുടെ 60.68 ശതമാനമാണ് ഇത്. കഴിഞ്ഞ വർഷം 986.20 അടി ആയിരുന്നു ഈ സമയത്തെ ജലനിരപ്പ്.

കക്കി ആനത്തോട് അണക്കെട്ടിൽ ഇപ്പോൾ 34.05 ശതമാനം വെള്ളമാണ് ഉള്ളത്. 954.91 മീറ്ററാണ് ഇവിടുത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ സമയത്ത് നൂറ് ശതമാനം വെള്ളമുണ്ടായിരുന്ന അണക്കെട്ടാണിത്.

ഷോളയാറിൽ 800.01 മീറ്ററാണ് ജലനിരപ്പ്. 45 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇടമലയാറിൽ 145.34 മീറ്ററാണ് ജലനിരപ്പ്. 44.61 ശതമാനം വെള്ളമുണ്ട്.

കുറ്റ്യാടി(കക്കയം) അണക്കെട്ടിൽ ഇപ്പോൾ 757.65 മീറ്റർ ഉയരത്തിൽ വെള്ളമുണ്ട്. പൂർണ്ണ സംഭരണ ശേഷിയിലെത്തിയതിനാൽ ഈ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്. ബാണാസുരസാഗർ അണക്കെട്ടിൽ 772.65 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഏത് നിമിഷവും ജലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിക്കളയേണ്ടി വരും. നിലവിൽ 99.62 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 

പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ 420.5 മീറ്ററാണ് ജലനിരപ്പ്. 70.94 ശതമാനം വെള്ളമാണ് അണക്കെട്ടിലുള്ളത്. 423.980 മീറ്റർ ഉയരത്തിൽ വെള്ളമെത്തിയാൽ അണക്കെട്ടിലെ പൂർണ്ണസംഭരണ ശേഷിയാകും.

Follow Us:
Download App:
  • android
  • ios