തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വടക്കന്‍ കേരളത്തിൽ മഴ ശക്തിപ്പെടുന്നു. പലയിടത്തും കടത്ത മഴ തുടരുകയാണ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ കാസർകോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനതപുരം കൊല്ലം പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ചൈന കടലിൽ രൂപപ്പെട്ട ‘ന്യോൾ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് കാലവർഷക്കാറ്റ് ശക്തിപ്പെട്ടതും മഴ ശക്തമായതും. തീരദേശത്ത് കടലാക്രമണം രൂക്ഷമാണ്. 

read more തീവ്രവാദികളെ അറസ്റ്റ് ചെയ്തത് കേരള പൊലീസ്; യാക്കൂബ് വിശ്വാസ് അടിമാലിയിൽ ഉണ്ടായിരുന്നതായി വിവരം