Asianet News MalayalamAsianet News Malayalam

കാലാവസ്ഥാ അറിയിപ്പ് പുതുക്കി; വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

രാവിലെ നാല് ജില്ലകളിൽ മാത്രമായിരുന്നു യെല്ലോ അലർട്ട്

Kerala rain alert updated yellow alert announced at 12 districts kgn
Author
First Published Oct 17, 2023, 1:06 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. രാവിലെ നാല് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മാഹിയിലും മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിൽ ന്യൂനമർദ്ദമാകും. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ഇന്ന് കേരളം, തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിൽ മഴ പെയ്യും. വടക്കേ ഇന്ത്യയിലും പശ്ചിമേന്ത്യയിലും ഇന്ന് മാത്രമാണ് മഴക്ക് സാധ്യത. വരും ദിവസങ്ങളിൽ മഴ ഉണ്ടാവില്ലെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios