ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തുലാവർഷത്തിന് മുന്നോടിയായി വടക്ക് കിഴക്കൻ കാറ്റ് സജീവമാകുന്നതിനാൽ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെയോടെ തുലാവർഷം തുടങ്ങും. നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ കിട്ടിയേക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷം 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് നിന്നും പൂർണമായും പിൻവാങ്ങും.

വടക്കന്‍ കേരളത്തില്‍ മഴ; കണ്ണൂരില്‍ വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടി, അട്ടപ്പാടിയില്‍ സ്കൂട്ടര്‍ ഒലിച്ചുപോയി

'മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കണം, അടിയന്തര നടപടി വേണം'; തമിഴ്നാടിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി

ഇന്ന് മുതല്‍ വ്യാഴം വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത പാലിക്കുക