Asianet News MalayalamAsianet News Malayalam

കേന്ദ്ര ഏജൻസികൾക്കെതിരെ ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളില്‍ എൽഡിഎഫ് പ്രതിഷേധം ഇന്ന്

 ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിലാണ് എൽഡിഎഫ് പ്രതിഷേധം. കേന്ദ്ര ഏജൻസികൾക്കൊപ്പം കി ഫ്ബി വിഷയത്തിൽ സി എ ജിക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് സി പി എം തീരുമാനം. 

Kerala ruling LDF set to launch war against central agencies on November 16
Author
Thiruvananthapuram, First Published Nov 16, 2020, 6:53 AM IST

തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ബിനീഷ് കോടിയേരി കേസുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടികൾ മുറുകുമ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം ഇന്ന് നടക്കും.സംസ്ഥാനമെങ്ങും ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിലാണ് എൽഡിഎഫ് പ്രതിഷേധം. കേന്ദ്ര ഏജൻസികൾക്കൊപ്പം കി ഫ്ബി വിഷയത്തിൽ സി എ ജിക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് സി പി എം തീരുമാനം. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെഇടതുപക്ഷം സമരം കടിപ്പിക്കുന്നത്. 

അതേ സമയം സ്വർണക്കളളക്കടത്ത്- ഡോള‍ർ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. 

മൊഴിയെടുത്തശേഷം വരുംദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുളള തുടർ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം. സ്വർണക്കളളക്കടത്തിലടക്കം ശിവശങ്കറിന്‍റെ ഒത്താശയുണ്ടായിരുന്നെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി എൻഫോഴ്സ്മെന്‍റിന് ലഭിച്ച പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം. ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുമതി തേടി സംസ്ഥാന വിജിലൻസും ഇന്ന് കോടതിയെ സമീപിക്കും.

Follow Us:
Download App:
  • android
  • ios