Asianet News MalayalamAsianet News Malayalam

വൈശാഖനും പ്രൊഫ. കെ.പി.ശങ്കരനും വിശിഷ്ടാംഗത്വം;  കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മികച്ച കവിതയ്ക്കുള്ള പുരസ്കാരം അൻവർ അലിക്ക്, നോവലിനുള്ള പുരസ്കാരം പങ്കിട്ട് ഡോ. ആർ.രാജശ്രീയും വിനോയ് തോമസും

Kerala Sahithya Academy Awards announced
Author
Thrissur, First Published Jul 27, 2022, 5:12 PM IST

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അൻവ‍ർ അലിക്കാണ്. നോവലിനുള്ള പുരസ്കാരം ഡോ. ആർ.രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. ചെറുകഥയ്ക്ക് ദേവദാസ് വി.എമ്മും നാടകത്തിന് പ്രദീപ് മണ്ടൂരും പുരസ്കാരം നേടി. മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ...

കവിത
അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)


നോവൽ (രണ്ട് പേർക്ക്)
ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)
വിനോയ് തോമസ് (പുറ്റ്)

ചെറുകഥ
ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)

നാടകം
പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമർശനം
എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം
ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ
പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ)
എം.കുഞ്ഞാമൻ (എതിര്)

യാത്രാവിവരണം
വേണു (നഗ്നരും നരഭോജികളും)

വിവർത്തനം 

അയ്മനം ജോൺ

ബാലസാഹിത്യം
രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)

ഹാസ സാഹിത്യം
ആൻ പാലി (അ ഫോർ അന്നാമ്മ)

സമഗ്ര സംഭാവനാ പുരസ്കാരം (ആറ് പേർക്ക്)
ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ

2018ലെ വിലാസിനി പുരസ്കാരം

ഇ.വി.രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശ കാലങ്ങൾ)

ഇരുപത്തിയയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് നൽകുക.

 

Follow Us:
Download App:
  • android
  • ios