Asianet News MalayalamAsianet News Malayalam

രണ്ടുമാസമായി ശമ്പളമില്ല, ദുരിതത്തില്‍ ജീവനക്കാര്‍; സംസ്ഥാന ശിശുക്ഷേമ സമിതി സാമ്പത്തിക പ്രതിസന്ധിയിൽ

ട്രഷറിയിലെ നിക്ഷേപമെടുത്ത് പ്രതിസന്ധി പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജന.സെക്രട്ടറി ഷിജുഖാൻ പറഞ്ഞു.

Kerala state council for child welfare in financial crisis
Author
Trivandrum, First Published Aug 13, 2021, 11:32 AM IST

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. രണ്ടു മാസമായി ജീവനക്കാർക്ക് ശമ്പളം നൽകിയില്ല. പ്രധാന വരുമാനമായിരുന്ന സ്റ്റാമ്പ് വിൽപന കുത്തനെ കുറഞ്ഞു. സ്വകാര്യ വ്യക്തികളുടെ സഹായം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായി. ട്രഷറിയിലെ നിക്ഷേപമെടുത്ത് പ്രതിസന്ധി പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജന.സെക്രട്ടറി ഷിജുഖാൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios