Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം; പൊലീസ് ആസ്ഥാനം നാളെയും തുറക്കില്ല

മറ്റന്നാൾ മുതൽ പൂർണതോതിൽ പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

Kerala State Police Headquarters will not open Sunday
Author
Trivandrum, First Published Aug 2, 2020, 11:31 PM IST

തിരുവനന്തപുരം: കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാളെ പൊലീസ് ആസ്ഥാനം തുറക്കില്ല. അവശ്യ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള കൺട്രോൾ റൂം മാത്രമായിരിക്കും നാളെ പ്രവർത്തിക്കുക. മറ്റന്നാൾ മുതൽ പൂർണതോതിൽ പൊലീസ് ആസ്ഥാനം പ്രവർത്തിക്കും. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് പൊലീസുകാർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വഴുതക്കാടുള്ള പൊലീസ് ആസ്ഥാനം ഓഗസ്റ്റ് ഒന്നിന് അടച്ചത്. അതേസമയം തിരുവനന്തപുരം ജില്ലയില്‍ പുതിയ നിയന്ത്രിത മേഖലകള്‍ പ്രഖ്യാപിച്ചു. 

തിരുവനന്തപുരം ജില്ലയിലെ നിയന്ത്രിത മേഖലകള്‍

1. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി വാർഡ്
2. വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട് വാർഡ്
3. ഒറ്റശേഖരമംഗലം  ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ് വാർഡ്
4. മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പൗത്തി വാർഡ്
5. നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ പണക്കാട്‌ വാർഡ്
6. കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീ വാർഡുകൾ

Follow Us:
Download App:
  • android
  • ios